ഇന്ന് മേടം ഒന്ന്.. വിഷു. ലോകമെമ്പാടുമുള്ള മലയാളികൾ രാവിലെ കണികണ്ട് സന്തോഷത്തോടെ ആഘോഷിക്കുന്ന ദിവസം. എന്നെ പോലെയുള്ള ചിലർക്ക് വിഷുവിന്റെ മധുരം ഇരട്ടിയാക്കുന്ന ഒന്നു കൂടിയുണ്ട്.. പൂരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്. മേടമാസത്തെ പൂരം, പൂരങ്ങളുടെ പൂരം.. തൃശൂർ പൂരം!
നേരത്തെ പറഞ്ഞല്ലോ, വിഷുവിന്റെ പ്രഭാതം സന്തോഷത്തിന്റെയാണ്. അതിൽ ഇത്രയും വർഷനിടയിൽ ആദ്യമായി സങ്കടം തോന്നിയത് അഞ്ചു വർഷം മുന്നേയായിരുന്നു. അന്ന് കാലത്ത് പത്രത്തിൽ കണ്ടു.. കേരളത്തിന്റെ വാനമ്പാടി ചിത്രയുടെ മകൾ മരിച്ചു. ടിവിയിലൂടെ കണ്ടറിഞ്ഞ, ഒരു നല്ല ഒരു മനസ്സിനുടമയായ ചിത്ര ചേച്ചിക്ക് അങ്ങനെ ഒന്ന് സംഭവിച്ചതിൽ മറ്റ് മലയാളികളെ പോലെ എനിക്കും ഒരുപാട് വിഷമം തോന്നി. കാലം കടന്നു പോയി. നമ്മൾ 2016ൽ എത്തി നിൽക്കുമ്പോൾ വീണ്ടും ഒരു വിഷു പ്രഭാതം. കാലത്ത് എഴുന്നേറ്റ് കണി കണ്ടു, പ്രാർത്ഥിച്ചു. പക്ഷേ അഞ്ചു വര്ഷത്തിനു ശേഷം ഇന്ന് വീണ്ടും ഒരു സന്തോഷമില്ലാത്ത വിഷു പ്രഭാതമാണ്.
നേരത്തെ പറഞ്ഞല്ലോ, വിഷുവിന്റെ പ്രഭാതം സന്തോഷത്തിന്റെയാണ്. അതിൽ ഇത്രയും വർഷനിടയിൽ ആദ്യമായി സങ്കടം തോന്നിയത് അഞ്ചു വർഷം മുന്നേയായിരുന്നു. അന്ന് കാലത്ത് പത്രത്തിൽ കണ്ടു.. കേരളത്തിന്റെ വാനമ്പാടി ചിത്രയുടെ മകൾ മരിച്ചു. ടിവിയിലൂടെ കണ്ടറിഞ്ഞ, ഒരു നല്ല ഒരു മനസ്സിനുടമയായ ചിത്ര ചേച്ചിക്ക് അങ്ങനെ ഒന്ന് സംഭവിച്ചതിൽ മറ്റ് മലയാളികളെ പോലെ എനിക്കും ഒരുപാട് വിഷമം തോന്നി. കാലം കടന്നു പോയി. നമ്മൾ 2016ൽ എത്തി നിൽക്കുമ്പോൾ വീണ്ടും ഒരു വിഷു പ്രഭാതം. കാലത്ത് എഴുന്നേറ്റ് കണി കണ്ടു, പ്രാർത്ഥിച്ചു. പക്ഷേ അഞ്ചു വര്ഷത്തിനു ശേഷം ഇന്ന് വീണ്ടും ഒരു സന്തോഷമില്ലാത്ത വിഷു പ്രഭാതമാണ്.
ഇന്നത്തെ സങ്കടത്തിന് രണ്ടു കാരണങ്ങൾ ഉണ്ട്. പ്രധാന കാരണം ഇക്കഴിഞ്ഞ ഞായറാഴ്ച ഏപ്രിൽ 10ന് കൊല്ലം പറവൂരിൽ ഉണ്ടായ, അല്ലെങ്കിൽ അശ്രദ്ധ കൊണ്ടും വിവരക്കേട് കൊണ്ടും വരുത്തിത്തീർത്ത പുറ്റിങ്ങൽ വെടിക്കെട്ടപകടം. രണ്ടാമത്തേത് അതിന്റെ ചുവടു പിടിച്ച് നല്ല രീതിയിൽ നടന്നു വരുന്ന, തൃശ്ശൂർ പൂരം അടക്കം സകല ഉത്സവങ്ങളെയും ഇനി എക്കാലത്തേക്കും വെറും ഓർമ മാത്രമാക്കി മാറ്റിയേക്കാവുന്ന ചില നിയന്ത്രണങ്ങൾ. അതറിയാൻ ഇന്ന് കാലത്ത് പത്രം നോക്കേണ്ടി വന്നില്ല, ഇന്നലെ രാത്രി തന്നെ അറിഞ്ഞു.
![]() |
| Courtesy: Malayala Manorama |
തൃശ്ശൂർപൂരം കേരളത്തിലെ മാത്രമല്ല ലോകത്തിലെ തന്നെ പ്രസിദ്ധമായ ആഘോഷങ്ങളിൽ ഒന്നാണ്. കപട ജന്തുസ്നേഹത്തിന്റെ പേരിൽ നേരിട്ടും അല്ലാതെയും പലരിൽ നിന്നും പൈസ പിരിച്ച് അത് മുടക്കാനായി വിവിധ സംഘടനകൾ സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റ് വാർത്താ മാധ്യമങ്ങളിലൂടെയും ശ്രമം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അവരുടെ പലരുടെയും പിന്നിൽ ആരാണെന്ന് അവർക്ക് സഹായം നൽകിയവരുടെ വിവരങ്ങൾ ഭാരത സര്ക്കാരിന്റെ FCRA വെബ്സൈറ്റിലെ വിവരങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. അതിൽ നിന്ന് തന്നെ അവരുടെ ഉദ്ദേശവും വ്യക്തമാണ് - ജന്തുസേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് നല്ല രീതിയിൽ നടക്കുന്ന പൂരങ്ങളും ക്ഷേത്രോത്സവങ്ങളും മുടക്കുക. ഇതെല്ലാം പരസ്യമായ രഹസ്യമായിരിക്കെ, ഈ ദ്രോഹികളെ സഹായിക്കുന്ന രീതിയിൽ നമ്മുടെ നാട്ടിലെ ചില ആളുകളും സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്നത് തികച്ചും അപലപനീയമാണ്.
കൊല്ലം ദുരന്തം ഉണ്ടായ ഉടനെ അവിടെ ഉണ്ടായ അധികൃധരുടെ വീഴ്ചയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി തൃശ്ശൂർപൂരത്തെ കോടതി കേറ്റി മുടക്കുക എന്ന പൊറാട്ട് നാടകം കണ്ടാൽ ഇവിടത്തെ ജനങ്ങൾക്ക് തിരിച്ചറിയാം. എല്ലായിടത്തും ഓബി വാനും കൊണ്ട് ചെന്ന് എക്സ്ക്ലൂസിവ് ലൈവ് ന്യൂസ് പടച്ച് വിടുന്ന, ആനയുടെ വാല് ഏതാ കാൽ ഏതാ എന്ന് തിരിച്ചറിയാൻ കഴിവില്ലാത്ത, കടുത്ത വാർത്ത ദാരിദ്യം അനുഭവിക്കുന്ന നമ്മുടെ വാർത്താ ചാനലുകളും അവസരം പാഴാക്കിയില്ല. ആവശ്യത്തിനു മാത്രം എടുത്ത് പ്രയോഗിക്കുന്ന ചില മഹദ് വചനങ്ങളും കൊണ്ട് ആനയെയും പൂരങ്ങളെയും പഴിച്ച് അവരും നാലഞ്ചു ദിവസം തള്ളിനീക്കി. അപകട ഭീഷണി എന്നത് ആനയും വെടിക്കെട്ടും ഉള്ള സ്ഥലത്ത് മാത്രമല്ല അത് എപ്പോ എവിടെ വേണമെങ്കിലും സംഭവിക്കവുന്നതാണ് എന്ന് എല്ലാവര്ക്കും അറിയാം. ഇതിനു പ്രതിവിധി അതിനെ നിരോധിക്കുക അല്ലെങ്കിൽ പറ്റാവുന്നത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അതിനെ കൊല്ലാക്കൊല ചെയ്യുക എന്നതല്ല. എവിടെയാണോ സുരക്ഷാ വീഴ്ചയുള്ളത് അത് പരിഹരിച്ച് നല്ലരീതിക്ക് നടപ്പാക്കുകയാണ് എന്നതാണ്. ഭക്ഷ്യവിഷബാധ ഉണ്ടായാൽ പൂട്ടുന്നത് അതുണ്ടായ ഹോട്ടൽ മാത്രമാണ്. അല്ലാതെ നാട്ടിലെ സകല ഹോട്ടലുകളും അല്ല. അത് പോലെ കൊല്ലം അപകടത്തിന് ശിക്ഷിക്കേണ്ടത് അതിനുത്തരവാദികളായരവരെ മാത്രമാണ്, അല്ലാതെ കേരളത്തിലെ എല്ലാ പൂരങ്ങളെയും അല്ല.
ആനയെ എഴുന്നള്ളിക്കുന്നതും പടക്കം പൊട്ടിച്ച് മലിനീകരണം ഉണ്ടാക്കുന്നതാണോ ഹേ നിങ്ങളുടെ ഇത്ര വലിയ സംസ്കാരം എന്ന് ചോദിക്കുന്ന എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളും അല്ലാത്തവരുമായ സഹ മലയാളികളോട് എനിക്ക് പുച്ഛം മാത്രമേ ഉള്ളൂ. സായിപ്പിന്റെ റോക്ക് ബാൻഡിലെ ഡ്രമ്മറുടെ പേരും സകല ബയോഡാറ്റയും അറിയാം, പക്ഷെ പെരുവനം കുട്ടൻ മാരാർ ആരാണെന്നു അറിയാത്ത ഇക്കൂട്ടരോട് എന്ത് പറയാൻ.. സഹതാപം മാത്രം. "തൃശ്ശൂർ പൂരം ഫുൾ ഓഫ് ഡ്രങ്കാർഡ്സ്" എന്ന് എഴുതിയ വിദേശ മാധ്യമ പ്രവർത്തക സംഗീത അയ്യരും ഇവരും തമ്മിൽ എന്ത് വ്യത്യാസം?
വർഷങ്ങൾക്കു മുൻപ് ആന എഴുന്നള്ളത് നിരോധിക്കണം എന്ന് പറഞ്ഞപ്പോൾ നമ്മൾ ചിരിച്ചു. ഇതൊക്കെ എവിടെ നടക്കാൻ എന്ന് പറഞ്ഞ്.. പക്ഷെ ഈ നിർത്താത്ത നുണ പ്രചാരണം കൊണ്ടും അനാവശ്യമായ പല പ്രവണതകളും പ്രോത്സാഹിപ്പിക്കുന്ന, ആനപ്രേമികൾ എന്ന് സ്വയം അഹങ്കരിക്കുന്ന വെളിവില്ലാത്ത കുറെ ആളുകൾ മൂലവും ഇന്ന് അത് നിരോധനത്തിന്റെ / വലിയ നിയന്ത്രണത്തിന്റെ വക്കിലാണ്. ഈ ആഴ്ചത്തെ ഈ ബഹളത്തിനിടക്ക് മറ്റൊരു തമാശ കേട്ടു. അപകടം ഒഴിവാക്കാൻ ക്ഷേത്രങ്ങൾ പൂട്ടണം എന്ന് യുക്തിവാദികൾ. നമ്മൾ ഇപ്പോഴും ചിരിച്ചു.. ആ പഴയ ചിരി.
ഇങ്ങനെ വഴി മുട്ടിച്ച് ആഘോഷങ്ങൾ വെറും ചടങ്ങുകൾ ആവുമ്പോൾ ജീവിതത്തിന്റെ വരുമാനമാർഗം മുട്ടിപ്പോകുന്ന ആളുകളെ കുറിച്ച് നമ്മൾ ഈ പൂരം മുടക്കികളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. വരുമാനമില്ലതായാൽ മഹത്തായ ക്ഷേത്ര കലകൾ നശിക്കും. മേള - പഞ്ചവാദ്യ കലാകാരന്മാർ, ആന ചമയങ്ങൾ നിർമിക്കുന്നവർ, വെയിലും മഴയും വക വെക്കാതെ ആനകളെ കൊണ്ട് നടക്കുന്ന പാപ്പാന്മാർ തുടങ്ങി ഒരു പൂരപ്പറമ്പിൽ നിന്ന് മറ്റൊരു പൂരപ്പറമ്പിലേക്ക് പോയി പൊരിക്കച്ചവടം നടത്തുന്നവർ വരെ തൊഴിൽ രഹിതർ ആവും. ഇവരെയൊക്കെ സഹായിക്കാൻ പൂരം മുടക്കികൾ ഇന്റർനെറ്റിൽ നുണ പറഞ്ഞു പിച്ച തെണ്ടി ബക്കറ്റ് പിരിവു നടത്തി കിട്ടുന്ന പൈസ കൊണ്ടാവുമോ? ഒരു ആനക്ക് ഒരു വർഷത്തേക്ക് പട്ട വാങ്ങാൻ തികയില്ല ആ പണം.
ഇന്ന് തൃശ്ശൂരിൽ ഒരു കൂട്ടം ആളുകൾ നടത്തുന്ന പ്രതിഷേധത്തിന് ഐക്യധാർഡ്യം പ്രകടിപ്പിച്ചു കൊണ്ട്, ഈശ്വര വിശ്വാസം ഉള്ളതുകൊണ്ട് എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കും എന്ന പ്രതീക്ഷ കൈവിടാതെ തന്നെ ഞാൻ നിർത്തുന്നു.. നന്ദി.

No comments:
Post a Comment