May 11, 2011

ഒരു ഓര്‍മക്കുറിപ്പ്..

ഈ വര്‍ഷത്തെ തൃശൂര്‍പൂരം ഇങ്ങെത്തി.. ഇനി 12 മണിക്കൂര്‍ പോലും ഇല്ല.. കഴിഞ്ഞ വര്‍ഷത്തെ പൂരത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തു പോകുകയാണ്.. കഴിഞ്ഞ വര്‍ഷത്തെ പൂരത്തില്‍ അരങ്ങേറ്റം കുറിച്ച് കൊണ്ട് എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ രണ്ട് താരങ്ങളെ ഞാന്‍ ഓര്‍ത്തു പോകുകയാണ്.. തൃക്കടവൂര്‍ ശിവരാജുവും അവന്‍റെ പാപ്പാന്‍ പ്രതാപേട്ടനും.. നല്ലഉയരവും ലക്ഷണങ്ങളും ഉള്ള ഒരു കരിവീരനും അവനെക്കാള്‍ തലയെടുപ്പുള്ള അവന്‍റെ പാപ്പാനും..

സമയത്തിന്‍റെ സൂചി ഒരു വര്‍ഷം പിന്നിട്ട് ഈ കൊല്ലത്തെ പൂരം നാളില്‍ എത്തി നില്‍ക്കുമ്പോള്‍ അവര്‍ രണ്ടുപേരും ഈ വര്‍ഷത്തെ പൂരത്തിന് ഇല്ല. ശിവരാജു ഒരു പക്ഷേ ഭാവിയില്‍ മദപ്പാടില്‍ അല്ലെങ്കില്‍ വീണ്ടും വരുമായിരിക്കും. പക്ഷേ പ്രതപേട്ടന്‍ ഇനി ഒരിക്കലും ഉണ്ടാവില്ല. ആളുകള്‍ ചിലപ്പോള്‍ ജാട എന്ന് പറയുന്ന ആ ഗാംഭീര്യത്തോടെ ഉള്ള ആ നടത്തവും ഭാവവും ഇനി പൂരനഗരിയില്‍ ഒരിക്കലും കാണുകയില്ല.. ഏതാണ്ട് രണ്ടു മാസം മുന്‍പ് ഉമയനല്ലൂരില്‍ വെച്ച് രാജുമോന്‍ തന്നെ അതിനു കാരണക്കാരനായി.. 

ഒരു പക്ഷേ പ്രതാപേട്ടന്റെ ആത്മാവ് പൂരനഗരിയില്‍ ഉണ്ടാകുമായിരിക്കും.. ഒരിക്കല്‍ മാത്രം കണ്ടെങ്കിലും ഒരുപാട് ഇഷ്ടമായ ആ മനുഷ്യാത്മാവിനെ ഓര്‍ത്തു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു..